Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robbery On

Thiruvananthapuram

കെഎസ്്ആർടിസി ബസിൽ കവർച്ച

പോ​ത്ത​ൻ​കോ​ട്: കെ​എ​സ് ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രന്‍റെ പ​ക്ക​ൽനി​ന്നും 25000 രൂ​പ ക​വ​ർ​ന്നു. പോ​ത്ത​ൻ​കോ​ട് ന​ന്നാ​ട്ടുകാ​വ് സ്വ​ദേ​ശി സ​ലീ​മി​ന്‍റെ പ​ണമാണു ന​ഷ്‌​ട​മാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12ന് ​പോ​ത്ത​ൻ​കോ​ട്-വെ​മ്പാ​യം റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാപ​ന​ത്തി​ൽനി​ന്നും പ​ണമെ​ടു​ത്തു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു പേ​പ്പ​ർ ക​വ​റി​ൽ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ചപ​ണം ആ​രോ മോ​ഷ്‌​ടിക്കപ്പെട്ടത്.

മൊ​ബൈ​ൽ​ഫോ​ണും മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കു​ന്ന പ്ലാ​സ്‌​റ്റി​ക് ബോ​ക്‌​സും പ​ണ​വും ഒ​രു​മി​ച്ചാ​യി​രു​ന്നു കൈ​യി​ൽ പി​ടി​ച്ചി​രു​ന്ന​ത്. ബ​സി​ലെ തി​ര​ക്കി​നി​ട​യി​ൽ ആ​രോ ക​വ​ർ​ന്നെ​ടു​ത്ത താ​കാ​മെ​ന്നാ​ണു സ​ലീ​മി​ന്‍റെ പ​രാ​തി. പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.
പോ​ത്ത​ൻ​കോ​ട് ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു ഒ​രു മാ​സ​ത്തി​നി​ട​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മോ​ഷ​ണ​മാ​ണി​ത്.

Latest News

Corehub Up